എൽഡിഎഫ് അവരുടെ അതുല്യ വിജയം ആഘോഷിക്കുന്നതില്‍ എന്തിനിത്ര നീരസം; സർക്കാരിനെ പിന്തുണച്ച് എൻഎസ് മാധവൻ

സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ട്വിറ്ററിലൂടെയാണ് എൻഎസ് മാധവൻ അനുകൂലിച്ചത്

Update: 2021-05-18 10:58 GMT
Editor : Shaheer | By : Web Desk

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുകയാണ്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരടക്കം കലാ, സാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രമുഖരാണ് എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ, വിഷയത്തിൽ വേറിട്ട അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.

ട്വിറ്ററിലൂടെയാണ് എൻഎസ് മാധവൻ സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്ന തരത്തിലുള്ള അഭിപ്രായം പങ്കുവച്ചത്. തങ്ങളുടെ അഭൂതപൂർവമായ വിജയം സുരക്ഷിതമായി ആഘോഷിക്കാൻ എൽഡിഎഫ് ആഗ്രഹിക്കുന്നുവെങ്കിൽ എന്തിനാണിത്ര നീരസം കാണിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.

Advertising
Advertising

സത്യപ്രതിജ്ഞ ചെയ്യാൻ 500 പേർ. വിവാഹത്തിന്/ശവസംസ്‌കാരത്തിന് പക്ഷെ 20 പേർ മാത്രം. അത് ന്യായമല്ലേ? ശരിയാണോ? തെറ്റാണ്! എന്നാൽ, കേരളത്തിൽ അങ്ങോളമിങ്ങളമുള്ള കല്യാണങ്ങളിലും മറ്റും പങ്കെടുക്കുന്നവരിൽനിന്നു വ്യത്യാസ്തമായി, ആ 500 ക്ഷണിതാക്കളും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൂടെക്കരുതണം. തങ്ങളുടെ അഭൂതപൂർവമായ രണ്ടാം വരവ് സുരക്ഷിതമായി ആഘോഷിക്കാൻ എൽഡിഎഫ് ആഗ്രഹിക്കുന്നുവെങ്കിൽ എന്തിനാണ് നീരസം കാണിക്കുന്നത്-ട്വീറ്റിൽ എൻഎസ് മാധവൻ പരിഹസിച്ചു.

മാധവന്റെ ട്വീറ്റിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിൽനിന്ന് ഇത്തരത്തിലുള്ള ന്യായീകരണം പ്രതീക്ഷിച്ചില്ലെന്ന് ഒരാൾ പ്രതികരിച്ചപ്പോൾ, ആഘോഷങ്ങൾ രാഷ്ട്രീയക്കാർക്കു മാത്രം മതിയോ എന്ന് മറ്റൊരാൾ ചോദിക്കുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News