ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകന് 62 വർഷം കഠിന തടവ്

മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്.

By :  Web Desk
Update: 2022-11-30 10:46 GMT
Advertising

പാലക്കാട്: ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. 2019-ലാണ് കേസിന് ആസ്പദമായ സംഭവം. പിഴ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകാനും കോടതി നിർദേശിച്ചു.

Full View

Tags:    

Similar News