Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോട്ടയം: കോട്ടയത്ത് തുണിക്കടയുടെ മറവിൽ മദ്യവിൽപ്പനനടത്തിയ 64 കാരൻ അറസ്റ്റിൽ. പാലാ കടനാട് സ്വദേശി കെ.ജെ. തോമസാണ് പിടിയിലായത്. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ മദ്യം പിടികൂടി. പാലാ ബസ്റ്റാൻഡിനു സമീപത്തെ തുണിക്കട കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.