പയ്യന്നൂരിൽ കൊച്ചുമകന്റെ മർദനമേറ്റ 88-കാരി മരിച്ചു

കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്.

Update: 2025-05-21 17:13 GMT

കണ്ണൂർ: പയ്യന്നൂരിൽ കൊച്ചു മകന്റെ മർദനമേറ്റ 88-കാരി മരിച്ചു. കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കാർത്ത്യായനി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊച്ചുമകൻ റിജുവാണ് കാർത്ത്യായനിയെ മർദിച്ചത്. റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മേയ് 11ന് ഉച്ചയോടെയാണ് റിജു മുത്തശ്ശിയെ മർദിച്ചത്. കാർത്ത്യായനിയുടെ മകളുടെ മകനാണ് റിജു. മകളുടെ വീട്ടിലാണ് കാർത്ത്യായനി താമസിച്ചിരുന്നത്. ഇവർ ഇവിടെ താമസിക്കുന്നത് റിജുവിന് ഇഷ്ടമില്ലായിരുന്നു. മദ്യപിച്ചെത്തുന്ന റിജു ഇവരുമായി വഴക്കിടുന്നത് പതിവായിരുന്നു. മേയ് 11ന് ഉച്ചക്ക് വീട്ടിലെത്തിയ റിജു കാർത്ത്യായനിയുടെ കൈ പിടിച്ചൊടിക്കുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തു. തലച്ചോറിൽ രക്തം കട്ടപിടിച്ചാണ് ഇവർ ​ഗുരുതരാവസ്ഥയിലാണ്. ദിവസങ്ങളോളം അബോധാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News