ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്.

Update: 2023-01-01 16:28 GMT

ഇടുക്കി: കുട്ടിക്കാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഓട്ടത്തിനിടെ വാഹനത്തിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.

വൈകീട്ട് ആറോടെ കുട്ടിക്കാനം- കട്ടപ്പന റോഡിൽ ആശ്രമം പള്ളിക്ക് സമീപമായിരുന്നു സംഭവം. തീപ്പിടിത്തതിൽ വാഹനത്തിന്റെ മുൻവശം പൂർണമായും കത്തി നശിച്ചു.

തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. ആലപ്പുഴ വഴി കുട്ടിക്കാനത്തെത്തിയ ഇവർ വാഗമണിലേക്കുള്ള യാത്രയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പീരുമേട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News