വീടിന്‍റെ പടിക്കെട്ടിന് സമീപം പത്തി വിടര്‍ത്തി മൂര്‍ഖന്‍; താഴേക്കിറങ്ങിയ കുഞ്ഞിനെ കൊത്താനാഞ്ഞ് പാമ്പ്: ഞെട്ടിപ്പിക്കുന്ന വീഡിയോ

സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്

Update: 2022-08-13 09:32 GMT

മാണ്ഡ്യ : വീടിന്‍റെ പടിക്കെട്ടിന് സമീപം കിടന്ന മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേല്‍ക്കാതെ പിഞ്ചു ബാലന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തി വിടര്‍ത്തി കൊത്താനാഞ്ഞ പാമ്പിന് മുന്നില്‍ നിന്നും അമ്മയുടെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. 

അമ്മയും ചെറിയ ആണ്‍കുട്ടിയും വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം വീടിന്‍റെ പടിക്കെട്ടിന് സമീപം ഒരു പാമ്പ് ഇഴഞ്ഞുപോകുന്നതു കാണാം. ഇതറിയാതെ കുട്ടി പുറത്തിറങ്ങി പാമ്പിനെ തൊട്ടു തൊട്ടില്ല എന്നു രീതിയില്‍ മറികടന്നുപോയി. പെട്ടെന്ന് പാമ്പ് പത്തി വിടര്‍ത്തിക്കൊണ്ട് കുഞ്ഞിനെ കൊത്താനാഞ്ഞു. ഇതു കണ്ട അമ്മ കുട്ടിയെ വാരിയെടുത്ത് ഓടിമാറുകയായിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News