ബേപ്പൂരില്‍ നിന്നും പോയ ബോട്ട് കപ്പലിൽ ഇടിച്ച് 3 മത്സ്യതൊഴിലാളികൾ മരിച്ചു

മംഗലാപുരത്ത് വെച്ചാണ് ബോട്ട് അപകടത്തിൽ പെട്ടത്

Update: 2021-04-13 07:29 GMT
Editor : Jaisy Thomas

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യബന്ധനബോട്ട് കപ്പലിൽ ഇടിച്ച് 3 മത്സ്യതൊഴിലാളികൾ മരിച്ചു. 9 പേരെ കാണാതായി. രണ്ട് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗലാപുരത്ത് വെച്ചാണ് ബോട്ട് അപകടത്തിൽ പെട്ടത്.

പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കപ്പലില്‍ ഇടിച്ച ബോട്ട് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. കാണാതായ നാല് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. 

Updating..

Tags:    

Editor - Jaisy Thomas

contributor

Similar News