തൃശൂർ കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

ഫയർഫോഴ്സ് എത്തി തീ അണച്ചു, ആളപായങ്ങളില്ല

Update: 2021-11-22 05:20 GMT
Advertising

തൃശൂർ കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കൈപ്പറമ്പ് സ്വദേശി വിജയന്റെ വീട്ടിലാണ് തീപിടുത്തം.  ഫയർഫോഴ്സ് എത്തി തീ അണച്ചു.വീട്ടുടമ വിജയനെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഓടിട്ട വീടായതിനാൽ കഴുക്കോലിലേക്ക് തീപടരുകയായിരുന്നു.  വീടിന്‍റെ മേൽക്കൂര പൂര്‍ണമായും  കത്തി നശിച്ചു. അപകട സമയത്ത് അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.  മേൽക്കൂര തകർന്ന് വീണാണ് വിജയന് പരിക്കേറ്റത്. 

Full View

A gas cylinder exploded in Kaiparambil, Thrissur and set the house on fire. The fire broke out at the house of Vijayan, a native of Kaiparambu

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News