കോട്ടയത്ത് വീട്ടമ്മയെ പഞ്ചായത്ത് പ്രസിഡന്‍റ് മർദിച്ചതായി പരാതി

പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി മോഹനനെതിരെയാണ് ആരോപണം

Update: 2021-12-01 02:21 GMT

കോട്ടയം പായിപ്പാട് വീട്ടമ്മയെ പഞ്ചായത്ത് പ്രസിഡന്‍റ് മർദിച്ചതായി പരാതി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി മോഹനനെതിരെയാണ് ആരോപണം. എന്നാൽ അയൽവാസികൾ തമ്മിലുണ്ടായ പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ തന്നെ വീട്ടമ്മ മർദിച്ചുവെന്നാണ് പ്രസിഡന്‍റ് പറയുന്നത്. ഇരുവരുടെയും പരാതിയിൽ പൊലീസ് കേസ് എടുത്തു.

തൃക്കൊടിത്താനം സ്വദേശിനിയായ ശാലിനിയുടെ മകൻ അയൽവാസിയുമായി ഉണ്ടായ തർക്കം പറഞ്ഞ് തീർക്കാനാണ് പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്  ഇവരുടെ വീട്ടിൽ എത്തുന്നത്. എന്നാൽ പ്രശ്നം പറഞ്ഞ് തീർക്കാനെത്തിയ പ്രസിഡന്‍റ് മോശമായി പെരുമാറിയെന്നും മർദിച്ചെന്നുമാണ് ശാലിനി പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രസിഡന്‍റ് വസ്ത്രം വിലിച്ച് കീറിയെന്നും ആരോപണമുണ്ട്.

Advertising
Advertising

പ്രസിഡന്‍റ് ഈ ആരോപണങ്ങൾ എല്ലാം തള്ളുകയാണ്. ഒത്തുതീർപ്പിന് ചെന്ന തന്നെ യാതൊരു കാരണവുമില്ലാതെ ശാലിനിയും മകനും ആക്രമിച്ചുവെന്നാണ് പ്രസിഡന്‍റ് പറയുന്നത്. സി.പി.എം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെ പിന്തുണച്ച് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്. ഇരുവരുടെയും പരാതിയിൽ തൃക്കൊടിത്താനം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുകൂട്ടരും ആരോപണങ്ങളിൽ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിൽ പ്രദേശത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News