കോഴിക്കോട് വെള്ളിപറമ്പിൽ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

പെരുവയൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന കേന്ദ്രത്തിനാണ് തീ പിടിച്ചത്

Update: 2023-10-13 01:47 GMT

കോഴിക്കോട്: മൈലാടും കുന്നിൽ മാലിന്യശേഖരണ കേന്ദ്രത്തിന് തീപിടിച്ചു. പെരുവയൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന കേന്ദ്രത്തിനാണ് തീ പിടിച്ചത്. 6 യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണക്കാൻ ശ്രമം നടത്തുകയാണ്. രാത്രി രണ്ട് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്.


വൈദ്യുതി കണക്ഷനില്ലാത്ത കെട്ടിടത്തിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് മാലിന്യകേന്ദ്രം പ്രവർത്തിക്കുന്നത്. കെട്ടിടം പ്രവർത്തിക്കുന്നത് അനധികൃതമായാണെന്നും കെട്ടിടത്തിന് പുറത്ത് മാലിന്യം കെട്ടിക്കിടക്കുകയായിരുന്നെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

Advertising
Advertising



ഒരു ലക്ഷം രൂപ വില മതിക്കുന്ന മാലിന്യം വേർതിരിച്ച് കയറ്റി അയക്കാനായി പുറത്തെടുത്ത് വെച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. 

നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നും തീപടരാൻ സാധ്യതയില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു.  


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News