മൂത്രമൊഴിക്കാൻ കയറിയപ്പോള്‍ തെന്നി വീണ് തലപൊട്ടി; പൊതു ശൗചാലയം അടിച്ചുതകർത്ത് മധ്യവയസ്കൻ

പരിക്കേറ്റ ചന്ദ്രൻ ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ശേഷം തിരിച്ചെത്തി ശൗചാലയം തകർക്കുകയായിരുന്നു

Update: 2023-06-21 12:11 GMT

തിരുവനന്തപുരം: ഭരതന്നൂരിൽ പൊതു ശൗചാലയത്തിൽ മൂത്രമൊഴിക്കാൻ കയറിയ മധ്യവയസ്കൻ തെന്നിവീണ് തലക്ക് പരിക്ക്. കാക്കാണിക്കര സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ചന്ദ്രൻ പൊതു ശൗചാലയം അടിച്ച് തകർത്തു. നിർമാണത്തിനുപയോഗിച്ച ടൈൽസ് മോശമാണെന്നും അതിനാലാണ് ശൗചാലയം തകർത്തതെന്നും ചന്ദ്രൻ പറഞ്ഞു. ചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ന് ഉച്ചക്ക് പൊതു ശൗചാലയം ഉപയോഗിക്കാനായി എത്തിയ ചന്ദ്രന് തെന്നിവീണ് തലക്കും കൈക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തി ചികിത്സ തേടിയ ശേഷം തിരിച്ചെത്തിയ ഇയാള്‍ ശൗചാലയം തകർക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് ചന്ദ്രനെതിരെ കേസെടുക്കുമെന്ന് പാങ്ങോട് പൊലീസ് അറിയിച്ചു. 

Advertising
Advertising
Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News