ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു

പെരുമ്പാവൂർ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്

Update: 2024-05-31 03:52 GMT

കൊച്ചി: ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു. ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.

ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. ശക്തമായ ഉഷ്ണതരംഗത്തെ തുടർന്ന് ബിഹാറിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേർ മരിച്ചു. നിരവധിപേർ ചികിത്സയിലാണ്. 52 ഡിഗ്രിയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

ഉഷ്ണതരംഗം 10 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 12 വർഷത്തിനിടെ രാജ്യത്ത് അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന ചൂടാണ് ഇപ്പോഴുള്ളത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News