കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു

പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്

Update: 2022-11-04 05:16 GMT

കണ്ണൂര്‍: കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് ക്രൂരകൃത്യം ചെയ്തത്. രാജസ്ഥാനി കുടുംബത്തിലെ ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചവിട്ടേറ്റ ഗണേഷിന്‍റെ നടുവിന് സാരമായി പരിക്കേറ്റു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെയാണ് പ്രതിയെ വാഹനമടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുട്ടി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇന്നലെ രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ശിഹ്ഷാദ് കാര്‍ നിര്‍ത്തിയതിനു ശേഷം ടെക്സ്റ്റൈല്‍ ഷോപ്പിലേക്ക് സമയത്താണ് ഗണേഷ് ഒരു കൗതുകത്തിന് അവിടെയത്തിക്കുകയും കാറില്‍ ചാരി നില്‍ക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു. സംഭവം കണ്ട് അവിടെയുണ്ടായിരുന്ന നാട്ടുകാര്‍ ഓടിക്കൂടുകയും യുവാവുമായി സംസാരിക്കുകയും ചെയ്തു. ബന്ധുക്കളായ കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നും അവരെ ഗണേഷ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ശിഹ്ഷാദ് പറഞ്ഞത്. ഈ സമയത്ത് പൊലീസ് അവിടെയെത്തുകയും ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ല. പകരം ഇന്ന് രാവിലെ സ്റ്റേഷനിലെത്താനാണ് പൊലീസ് ആവശ്യപ്പെട്ടത്. നാട്ടുകാരാണ് ഗണേഷിനെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കണ്ണൂരില്‍ താമസിക്കുന്ന രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേഷ്. ബലൂണ്‍ വിറ്റ് ഉപജീവനം കഴിക്കുന്നവരാണ് ഗണേഷിന്‍റെ കുടുംബം. ബാലാവകാശ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്

Full View

 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News