മുത്തങ്ങയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാന്‍ ചാടി; യാത്രക്കാര്‍ക്ക് പരിക്ക്

സാരമായി പരിക്കേറ്റ മാൻ അപകടസ്ഥലത്ത് വെച്ചുതന്നെ ചത്തു

Update: 2023-04-07 12:16 GMT

വയനാട്: മുത്തങ്ങയിൽ ഒടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി അപകടം. സംഭവത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മാൻ അപകടസ്ഥലത്ത് വെച്ചുതന്നെ ചത്തു. ഇന്ന് ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

കോഴിക്കോട് - മൈസൂർ ദേശീയപാതയിൽ മുത്തങ്ങ ആർ.ടി.ഒ ചെക്ക്‌പോസ്റ്റിന് തൊട്ടടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. കർണാടക സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവർ മൈസൂരുവിൽ നിന്നും വരികയായിരുന്നു. കാറിന്റെ മുൻഭാഗത്തെ ചില്ലിന് മുകളിലേക്കാണ് പുള്ളിമാൻ ചാടിയത്.

Advertising
Advertising

തുടർന്ന് ചില്ലും റൂഫ് ടോപ്പിന്റെ ഒരു ഭാഗവും തകർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് സാമരമുള്ളതല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.

Full View
Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News