നിലമ്പൂരിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാരെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2022-10-26 00:57 GMT

മലപ്പുറം: നിലമ്പൂരിൽ പന്ത്രണ്ടു വയസ്സുള്ള വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി അസൈനാർ ആണ് നിലമ്പൂർ പൊലീസിന്‍റെ പിടിയിലായത്.പ്രതി ലൈംഗിക വൈകൃതങ്ങൾക്കടിമയെന്ന് പൊലീസ് നിഗമനം .

പന്ത്രണ്ട് വയസുള്ള ആൺകുട്ടിയെ അസൈനാർ പലതവണ പീഡിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തൽ . കുട്ടിയെ തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയുമായിരുന്നു പീഡനം . സ്കൂളിൽ വെച്ച് തന്നെയാണ് ഇയാൾ വിദ്യാർത്ഥിയെ പല തവണ ഉപദ്രവിച്ചത്. ഇതിനിടെ പഠനത്തിൽ പിന്നാക്കം പോയ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ പ്രകടമായതോടെ രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി. കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തായത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. നിലമ്പൂരിലെ ഒരു സർക്കാർ വിദ്യാലയത്തിലെ അധ്യാപകനായ പ്രതി അസൈനാർ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നാണ് പൊലീസ് നിഗമനം . അതിവിദഗ്ധമായി കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന ഇയാൾ മറ്റേതെങ്കിലും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News