എറണാകുളം കാലടി പ്ലാന്റേഷനിൽ പുലിയിറങ്ങി
പുലിയെ കണ്ട സ്ഥലത്തിന് സമീപത്ത് തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ ഉണ്ട്
Update: 2022-09-17 02:10 GMT
എറണാകുളം: കാലടി പ്ലാന്റേഷനിലെ 17, 18 ബ്ലോക്കുകൾക്കിടയിൽ ഏഴാറ്റൂമുഖം ഭാഗത്ത് പുലിയെ കണ്ടു. എണ്ണ പന തോട്ടത്തിലായിരുന്നു പുലി. ആളുകളെ കണ്ട് പുലി കുറച്ച് നേരം നിന്നു. അതിന് ശേഷം വനത്തിലേക്ക് കയറി പോയി. റോഡിന് സമീപത്തായാണ് പുലിയെ കണ്ടത്. പുലിയെ കണ്ട സ്ഥലത്തിന് സമീപത്ത് തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ ഉണ്ട്.