കോട്ടയത്ത് കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് ദാരുണാന്ത്യം

പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാമാണ് (42) മരിച്ചത്.

Update: 2023-08-17 17:31 GMT
Editor : anjala | By : Web Desk

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവ് മരിച്ചു. പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാമാണ് (42) മരിച്ചത്. വൈകിട്ട് ഒൻപതു മണിയോടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഗരസഭയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൻ്റെ ഭാഗമാണ് താഴേക്ക് പതിച്ചത്. അപകടമുണ്ടായ കെട്ടിടത്തിൻ്റെ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന ലോട്ടറികടയിലെ ജീവനക്കാരനായിരുന്നു ജിനോ.

Full View 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News