തോട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവിനെ കാണാതായി
മരുതിമൂട് പള്ളിക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനിറങ്ങിയ 33കാരനായ ബിജോ ജെ. വർഗീസിനെയാണ് കാണാതായത്
Update: 2025-05-20 09:51 GMT
പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളത്ത് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. മരുതിമൂട് പള്ളിക്ക് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനിറങ്ങിയ 33കാരനായ ബിജോ ജെ. വർഗീസിനെയാണ് കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
മീൻ പിടിക്കാൻ പോയ യുവാവ് വൈകിയും തിരിച്ചെത്താത്തിനെ തുടർന്ന് തിരഞ്ഞെത്തിയതായിരുന്നു. ഇന്നലെ രാത്രി തന്നെ നാട്ടുകാരും വീട്ടുകാരുമടക്കമുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയും ഒഴുക്കുമുണ്ടായിരുന്നതിനാൽ തോട്ടിലിറങ്ങിയുള്ള തിരച്ചിൽ ശ്രമകരമായിരുന്നു. ഫയർഫോഴ്‌സ് യുവാവിന് വേണ്ടയുള്ള തിരച്ചിൽ തുടരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നു.