മംഗല്യ സൗഭാഗ്യത്തിനായി ആലിനും ആരിവേപ്പിനും കല്യാണം

പാലക്കാട് കോട്ടായിയിലെ ഒരു കുടുംബത്തിലെ മംഗല്യസൗഭാഗ്യത്തിനായാണ് ചടങ്ങ് നടത്തിയത്.

Update: 2023-06-30 03:48 GMT

പാലക്കാട്: പാലക്കാട് കോട്ടായിയിൽ ആലിനും ആരിവേപ്പിനും കല്യാണം. കോട്ടായി പുളിനെല്ലി അഞ്ചുമൂർത്തി ക്ഷേത്രത്തിലാണ് ഈ വിവാഹം നടന്നത്. ആലാണ് വരൻ, ആരിവേപ്പായിരുന്നു വധു. കോട്ടായിയിലെ ഒരു കുടുംബത്തിലെ മംഗല്യ സൗഭാഗ്യ പ്രാർഥനയുടെ ഭാഗമായാണ് ചടങ്ങ് നടന്നത്.

പാനാവൂർ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. നാദസ്വരത്തിന്റെ അകമ്പടിയോടെ വരനായി സങ്കൽപിക്കുന്ന ആലിന്റെ ഭാഗത്ത് ദേശക്കാരും വധുവായി സങ്കൽപിക്കുന്ന ആരിവേപ്പിന്റെ ഭാഗത്ത് വഴിപാട് സമർപ്പിച്ച കുടുംബവും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് വധുവായി സങ്കൽപിക്കുന്ന ആരിവേപ്പിന് സ്വർണാഭരണം അണിയിക്കലും പുടവ ഉടുപ്പിക്കലും നടന്നു. ശേഷം 'ആൽമരം ആരിവേപ്പിന്' താലിചാർത്തി. ചടങ്ങുകളുടെ ഭാഗമായി കല്യാണസദ്യയും വിളമ്പി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News