ജീപ്പിൽ രക്തക്കറ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ

വാഹനം നിർത്തി രണ്ട് പേർ ഇറങ്ങി പോയെന്ന് പരിസരവാസികൾ പറയുന്നു

Update: 2022-07-25 12:55 GMT
Editor : Dibin Gopan | By : Web Desk

കോഴിക്കോട്: മെഡിക്കൽ കോളേജിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ. ജീപ്പിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് ശേഷം ജീപ്പ് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളേജ് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഇരിങ്ങാടൻ പള്ളി കെ എം കുട്ടികൃഷ്ണൻ റോഡിൽ നിർത്തിയിട്ടതായി കണ്ടത്.

വാഹനം നിർത്തി രണ്ട് പേർ ഇറങ്ങി പോയെന്ന് പരിസരവാസികൾ പറയുന്നു. മെഡിക്കൽ കോളജ് ക്യാമ്പസിലെ ലക്ചറർ തിയറ്റർ കോംപ്ലക്‌സിൽ നിർത്തിയിട്ട ജീപ്പ് മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ താക്കോലിടുന്ന ഭാഗം പൊളിച്ചിട്ടുണ്ട്.

Advertising
Advertising

ഒരു ഭാഗത്തെ ചില്ലും തകർത്തു. ജീപ്പിൽ രക്തക്കറയുണ്ട്. മെഡിക്കൽ കോളജ് ക്യാമ്പസിന് സമീപം എം.എസ്.എസ് സെന്ററിനടുത്തുള്ള റോഡിലൂടെയാണ് ജീപ്പ് കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം. സമീപത്ത് സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News