അബ്ദുന്നാസർ മഅ്ദനി വീണ്ടും പി.ഡി.പി ചെയർമാൻ

കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് മഅ്ദനയിലെ എതിരില്ലാതെ തെരഞ്ഞെടുത്തത്

Update: 2023-12-09 15:51 GMT
Editor : rishad | By : Web Desk

മലപ്പുറം : അബ്ദുന്നാസര്‍ മഅ്ദനിയെ പി.ഡി.പി ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് മഅ്ദനയിലെ എതിരില്ലാതെ തെരഞ്ഞെടുത്തത്. പി.ഡി.പി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് കോട്ടക്കലിൽ തുടക്കമായത്.

രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെയാണ് മഅ്ദനി ഉദ്ഘാടനം ചെയ്തത്. സംഘടനാ ചർച്ചകൾക്ക് ശേഷം സംസ്ഥാന സെക്രട്ടറിയിലേറ്റിക്ക് തെരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നാണ് പാർട്ടി ചെയർമാനായി അബ്ദുനാസർ മദനിയെ വീണ്ടും തെരഞ്ഞെടുത്തത്.

1993 ഏപ്രിൽ 14ന് ഡോക്ടർ അംബേദ്കർ ജന്മദിനത്തിലാണ് പിഡിപി രൂപീകരിക്കുന്നത്. തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും ചെയർമാനായി മഅ്ദനി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News