മൂന്നാമതും ഇടതുപക്ഷം അധികാരത്തിൽ വന്നാൽ നാലാം തവണ ബിജെപി അധികാരത്തിലെത്തും: അബ്ദുറഹ്മാൻ കല്ലായി

തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവർത്തകർ വലിയ ജാഗ്രതയോടെ കാണണമെന്നും കല്ലായി പറഞ്ഞു

Update: 2025-11-21 15:45 GMT

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും യുഡിഎഫ് പ്രവർത്തകർ വലിയ ജാഗ്രതയോടെ കാണണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി. മൂന്നാമത് ഇടതുപക്ഷം അധികാരത്തിൽ വന്നാൽ നാലാംതവണ ബിജെപി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് കല്ലായിയുടെ പരാമർശം.

വോട്ടഭ്യർഥനാ നോട്ടീസ് വീടുകളിൽ എറിഞ്ഞുകൊടുത്ത് ഓടുന്ന പരിപാടി യുഡിഎഫ് സ്ഥാനാർഥികൾ നിർത്തണമെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. നിങ്ങൾ വലിയ തിരക്കുകൂട്ടേണ്ട. ഒരോ വീട്ടിലും ഇരിക്കണം. കുടുംബത്തിന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കണം. ദുഃഖിക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും വികാരത്തിൽ പങ്കുകൊള്ളണം. കുടുംബത്തിന്റെ മനസ്സ് കൈയിലെടുക്കാൻ യുഡിഎഫ് സ്ഥാർഥികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മനസ്സിൽ കയറി വോട്ട് ചോദിക്കുന്നതോടൊപ്പം വിജയിച്ചുകഴിഞ്ഞാൽ സാധാരണക്കാരെ സഹായിക്കാനും പരിരക്ഷിക്കാനും ലഭിച്ച അധികാരം വിനിയോഗിക്കണമെന്നും ഇതിനായി എല്ലാവർക്കും പരിശീലനം നൽകുമെന്നും സുധാകരൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News