കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിലിടിഞ്ഞ് അപകടം; ഒരു മരണം

ഒഡീഷ സ്വദേശിയാണ് മരിച്ചത്‌

Update: 2025-11-01 07:58 GMT

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ മതിൽ ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു . വീടിന്റെ ചുറ്റുമതിൽ നിർമാണത്തിനിടെയാണ് അപകടം. ഒഡീഷ സ്വദേശി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കക്കോടി ശശീന്ദ്ര ബാങ്കിന് സമീപമാണ് അപകടം നടന്നത്. നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ ചുറ്റുമതിൽ കെട്ടാനാണ് ഉദയൻ മാഞ്ചി ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ എത്തിയത്. ഇതിന്റെ നിർമാണം നടക്കുന്നതിനിടയിൽ  സമീപമുള്ള മറ്റൊരു വീടിന്റെ മതിൽ മറിഞ്ഞു വീഴുകയായിരുന്നു . ഉദയൻ മാഞ്ചി മതിലിനടിയിൽ അകപ്പെട്ടു. ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു.വെള്ളിമാടുകുന്ന് നിന്ന് ഫയർഫോഴ്സും എത്തി . വീണ മതിലുയർത്തി ഉദയൻ മാഞ്ചിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മറ്റൊരു തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഉദയൻ മാഞ്ചിയുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി നടന്ന അപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News