വളാഞ്ചേരിയിൽ കാർ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് അപകടം; ഇരുചക്രവാഹന യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

Update: 2023-04-13 14:36 GMT

Accident in Valanchery Kavumpuram

Advertising

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് കാർ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് അപകടം. രണ്ട് ഇരുചക്രവാഹനങ്ങളിലായി യാത്ര ചെയ്ത മൂന്നുപേർക്ക് സംഭവത്തിൽ പരിക്കേറ്റു. മൂവരുടെയും പരിക്ക് നിസാരമാണ്. കാർ ബൈക്കിലേക്ക് ഇടിച്ചുകയറിയെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ യാത്രികർക്ക് പരിക്കേറ്റിട്ടില്ല. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട്‌നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു അപകടത്തിനിടയാക്കിയ കാർ. കാവുംപുറത്ത് വെച്ച് കാർ എതിരെ വന്ന വാഹനത്തിന് വഴിമാറുന്നതിനിടെ ആദ്യം ബൈക്കിൽ ഇടിച്ചു. തുടർന്ന് എതിർ ദിശയിൽ വന്ന സ്‌കൂട്ടറിൽ ചെന്നിടിച്ച് നിന്നു. അപകടത്തിൽ പെട്ട എതിർ ദിശയിൽ വന്ന മറ്റൊരു കാർ ഭാഗികമായി തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.


Full View

Accident in Valanchery after car hits scooter and bike

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News