ഇൻസ്റ്റാഗ്രാമിൽ യുവതിക്ക് 'ഹലോ' അയച്ചതിന് മർദിച്ച സംഭവം; പ്രതികൾ പിടിയിൽ
പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു
Update: 2025-03-29 14:35 GMT
ആലപ്പുഴ: ഇൻസ്റ്റഗ്രാമിൽ യുവതിക്ക് 'ഹലോ' എന്ന് അയച്ചതിന് പിന്നാലെ യുവാവിനെ മർദിച്ചതിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ അരൂക്കുറ്റി സ്വദേശികളായ പ്രഭജിത്, കൂട്ടാളി സിന്തൽ എന്നിവരാണ് പിടിയിലായത്. പ്രഭജിത്തിന്റെ പെൺ സുഹൃത്തിന് മെസ്സേജ് അയച്ചതിനായിരുന്നു മർദനം. പെൺസുഹൃത്ത് ഇടക്കൊച്ചി സ്വദേശി മേരി സെലിനും അറസ്റ്റിൽ.
പെൺകുട്ടിയുടെ പ്രേരണയിലാണ് യുവാവിനെ മർദ്ദിച്ചതെന്ന് പോലീസ് അറിയിച്ചു.