ആസിഡ് ആക്രമണം; കോട്ടുക്കല്‍ സ്വദേശിക്ക് പരിക്ക്

സുഹൃത്തുക്കള് തമ്മില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്

Update: 2021-12-28 06:25 GMT

കൊല്ലം അഞ്ചലില്‍ ആസിഡ് ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കോട്ടുക്കല്‍ സ്വദേശി വിപിനാണ് പരിക്കേറ്റത്. സുഹൃത്ത് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ വിപിനെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയാണ്, മുഖത്തും ശരീരഭാഗങ്ങളിലും സാരമായി പൊള്ളാലേറ്റിട്ടുണ്ട്.

സുഹൃത്തുക്കളായ വിപിനും ഉദയനും തമ്മില്‍ മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആരംഭിച്ച തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിച്ചു. ശേഷം വീട്ടില്‍ പോയ ഉദയന്‍ വൈകിട്ടോടെ ആസിഡുമായി എത്തി കോട്ടുക്കല്‍ ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന വിപിന്റെ മുഖത്ത് ഒഴിച്ചു.

Advertising
Advertising

സംഭവസ്ഥലത്ത് സയന്റിഫിക് ഉദ്യോഗസ്ഥരെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന്റെ പരിസരത്ത് നിന്ന് ഉദയകുമാറിനെ കടയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News