പ്രണയത്തിൽ നിന്ന് പിന്മാറി, യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം; കാഴ്ച നഷ്ടമായി

ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത കാണിച്ചു

Update: 2021-11-20 13:45 GMT
Editor : abs | By : Web Desk

ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് പൂജപ്പുര സ്വദേശി അരുൺകുമാറിന്റെ മുഖത്തേ്ക്ക് യുവതി ആസിഡ് ഒഴിച്ചത്. ഇടുക്കി മന്നാങ്കണ്ടം സ്വദേശി ഷീബയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ 16 നായിരുന്നു സംഭവം. 35 വയസ്സുളള ഷീബയും 28 വയസ്സുള്ള അരുൺകുമാറും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഷീബ വിവാഹിതയാണെന്ന് അറിഞ്ഞതോടെ അരുൺ കുമാർ ബന്ധത്തിൽ നിന്ന് പിന്മാറാൻ സന്നദ്ധത കാണിച്ചു. എന്നാൽ ഷീബ ഇതിന് സമ്മതിച്ചില്ല. പിന്മാറണമെങ്കിൽ 214000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. സംസാരത്തിനൊടുവിൽ 14000 രൂപ നൽകാമെന്ന് അരുൺ കുമാർ സമ്മതിച്ചു.

Advertising
Advertising

ഇത് സംസാരിക്കാനായാണ് ഇരുവരും അടിമാലി സെന്റ് ആന്റണി ചർച്ചിന് സമീപം എത്തിയത്. ഇതിനിടയിലാണ് കയ്യിലിരുന്ന ആസിഡ് ഷീബ, അരുൺ കുമാറിന്റെ മുഖത്തേക്ക് ഒഴിച്ചത്. റബ്ബർ പാലിൽ ഉപയോഗിക്കുന്ന ഹോമിക് ആസിഡ് കൊണ്ടായിരുന്നു ആക്രമണം. യുവതിക്കും പരിക്കേറ്റിട്ടുണ്ട്. ഷീബയെ പൊലീസ് കസ്റ്റെഡിയിലെടുത്തു.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News