ലൈസൻസ് ഇല്ലാത്ത 142 കടകൾക്കെതിരെ നടപടി: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന തുടരുന്നു

വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ തന്നെയാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ തീരുമാനം

Update: 2022-05-07 15:13 GMT
Editor : afsal137 | By : Web Desk
Advertising

സംസ്ഥാനത്തെ ലൈസൻസ് ഇല്ലാത്ത 142 കടകൾക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. ഭക്ഷ്യവിഷ ബാധയേറ്റ് ആശുപത്രിയിലാകുന്നവരുടെ എണ്ണം വർധിക്കുകയും ചിലർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി. 162 കിലോ കേടായ മാംസം പിടിച്ചെടുത്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ചെറുവത്തൂരിൽ നിന്ന് ശേഖരിച്ച ഷവർമ സാമ്പിളിൽ ഷിഗെല്ലയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

466 സ്ഥാപനങ്ങൾക്ക് ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് 349 കടകളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 6035 കിലോയിലധികം രാസവസ്തുക്കൾ അടങ്ങിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാൻ തന്നെയാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ തീരുമാനം.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News