ഹൈബിയുടെ മരുന്ന് വിതരണത്തിന് പിന്തുണയുമായി മമ്മൂട്ടി

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിക്ക് കൂടുതൽ ഊർജമേകുമെന്ന് ഹൈബി ഈഡന്‍

Update: 2021-06-06 07:07 GMT
Advertising

എറണാകുളത്ത് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണ പദ്ധതിക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി. കോവിഡ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്ക് ആവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ മമ്മൂട്ടി നല്‍കി.

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിക്ക് കൂടുതൽ ഊർജമേകുമെന്ന് ഹൈബി ഈഡന്‍ ഫേസ് ബുക്കില്‍ കുറിച്ചു. രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഹൈബി ഈഡന്‍ കുറിച്ചു.


ഹൈബി ഈഡന്‍റെ കുറിപ്പ്

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം നൽകി.

40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജമേകും. പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു.

പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ...

Posted by Hibi Eden on Saturday, June 5, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News