കോൺഗ്രസ് സമരത്തെ തള്ളേണ്ടതില്ല; ജോജുവുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് സിദ്ദിഖ്

ജോജുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അഭിപ്രായം പറയാൻ താനാളല്ല. അദ്ദേഹം എത് മാനസികാവസ്ഥയിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ആ സാഹചര്യത്തിൽ താനായിരുന്നെങ്കിൽ ചിലപ്പോൾ അതിലും മോശമായി പ്രതികരിക്കുമായിരുന്നു.

Update: 2021-11-13 15:26 GMT

പെട്രോൾ വില വർധനക്കെതിരെ കോൺഗ്രസ് പോലുള്ള ഒരു ദേശീയ രാഷ്ട്രീയ പാർട്ടി നടത്തുന്ന സമരത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് നടൻ സിദ്ദിഖ്. മീഡിയാവൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ സമരങ്ങളും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. റോഡ് ഉപരോധിച്ച് സമരം നടത്താത്തത് ഏത് പാർട്ടിയാണെന്നും അദ്ദേഹം ചോദിച്ചു.

ജോജുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ അഭിപ്രായം പറയാൻ താനാളല്ല. അദ്ദേഹം എത് മാനസികാവസ്ഥയിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. ആ സാഹചര്യത്തിൽ താനായിരുന്നെങ്കിൽ ചിലപ്പോൾ അതിലും മോശമായി പ്രതികരിക്കുമായിരുന്നു. അത് സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. അതേസമയം ജോജുവുമായുള്ള പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും സിദ്ദിഖ് പറഞ്ഞു.

Advertising
Advertising

ഇപ്പോൾ സജീവരാഷ്ട്രീയത്തിലേക്കില്ലെന്നും അങ്ങനെയൊരു കാര്യം ആലോചിച്ചിട്ടില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടത് സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ്. അതിനെ രാഷ്ട്രീയപ്രവേശനമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News