നടിയെ ആക്രമിച്ച കേസ്; കുറ്റവാളികൾക്ക് ലഭിക്കുക നാമമാത്രമായ ശിക്ഷയെന്ന് ടി.ബി മിനി
പുറത്തുവരുന്ന വിധിപ്രസ്താവത്തിൽ സുപ്രധാനമായ നിരീക്ഷണങ്ങൾ ഉണ്ടാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവാളികൾക്ക് ലഭിക്കുക നാമമാത്രമായ ശിക്ഷയെന്ന് അഡ്വ ടി.ബി മിനി. പുറത്തുവരുന്ന വിധിപ്രസ്താവത്തിൽ സുപ്രധാനമായ നിരീക്ഷണങ്ങൾ ഉണ്ടാകും.
മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടാകും.അതിൽ കോടതി എന്ത് നടപടിയെടുക്കും എന്നാണ് ഉറ്റുനോക്കുന്നത് . ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന വാദവുമായി ബന്ധപ്പെട്ട പരാമർശവും ഉണ്ടാകും . നാമമാത്രമായ ശിക്ഷ വിധി മാത്രമേ പ്രതികൾക്കെതിരെ ഉണ്ടാവുക . പൾസർ സുനി അടക്കമുള്ള പ്രതികൾ എട്ടു വർഷത്തോളം ജയിലിൽ കിടന്നു . ഇത് കൂടി ഉൾപ്പെടുത്തി കുറഞ്ഞകാലം മാത്രമേ പ്രതികൾക്ക് തടവു ശിക്ഷ ലഭിക്കുകയുള്ളുവെന്നും മിനി പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുളള ശിക്ഷ ഇന്ന് വിധിക്കും. പള്‍സര്‍ സുനിയടക്കം കൃത്യത്തില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്സി ഹണി എം. വര്‍ഗീസാണ് വിധി പറയുക. ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു.