ഷഹനയുടേത് തൂങ്ങിമരണം, ശരീരത്തില്‍ ചെറിയ മുറിവുകളുണ്ട്: പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്

ഷഹനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കി.

Update: 2022-05-13 15:17 GMT

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ട്. ഷഹനയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കി. ഖബറടക്കം ഇന്ന് രാത്രി നടക്കും.

കോഴിക്കോട് പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാസർകോട് സ്വദേശിനിയാണ് ഷഹന. സംഭവത്തിൽ ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഹനയെ സജ്ജാദ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസ് പരിശോധനയില്‍ സജ്ജാദിന്‍റെ മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.

Advertising
Advertising

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ഷഹനയെ പറമ്പിൽ ബസാറിലെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് ഭര്‍ത്താവ് സജ്ജാദ് കൂടെയുണ്ടായിരുന്നു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷഹനയുടെ ബന്ധുക്കൾ സ്ഥലത്തെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർത്താവും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പണത്തിന് വേണ്ടി ഷഹനയെ സജ്ജാദ് നിരന്തരം മർദിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ഷഹനയും ഭർത്താവ് സജ്ജാദും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സിനിമയിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു വഴക്കെന്നും പൊലീസ് പറഞ്ഞു. ചേവായൂർ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. ഷഹന കൊല്ലപ്പെട്ട വീട്ടിൽ മെഡിക്കൽ കോളജ് എ.സി.പി സുദർശനന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News