മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മീഡിയവണിനോട്

Update: 2024-11-24 08:08 GMT

കൊച്ചി: മുകേഷ് ഉള്‍പ്പെടെ നടന്മാര്‍ക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി.

അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മീഡിയവണിനോട് പറഞ്ഞു. ഡബ്യൂസിസി (WCC) പോലും തനിക്കൊപ്പം നിന്നില്ലെന്നും നടി ആരോപിച്ചു.

നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരായ പൊലീസ് അന്വേഷണം അവസാനഘട്ടത്തിൽ എത്തി നിൽക്കെയായിരുന്നു ഇക്കഴിഞ്ഞ ദിവസം കേസിൽ നിന്ന് പിന്മാറുന്നുവെന്ന് നടി പ്രഖ്യാപിച്ചത്. തനിക്കെതിരെ ബന്ധുവായ പെൺകുട്ടി നൽകിയ പോക്സോ കേസ് വ്യാജം ആണെന്നും ഇതിന്റെ അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നും ആരോപിച്ചായിരുന്നു പരാതി പിൻവലിക്കാനുള്ള നടിയുടെ തീരുമാനം.

Advertising
Advertising

എന്നാൽ തന്റെ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നുവെന്നും കേസുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി. ആരും പിന്തുണച്ചില്ലെന്ന മാനസിക പ്രയാസത്താലാണ് കേസ് പിന്‍വിക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ഇന്നിപ്പോള്‍ കേസുമായി മുന്നോട്ടുപോകാനുളള ധൈര്യം കൈവന്നെന്നും നടി പറയുന്നു.‌

പോക്സോ കേസിന് പിന്നാലെ വലിയ അധിക്ഷേപമാണ് താൻ നേരിട്ടതെന്നും നടി വ്യക്തമാക്കി. പരാതി പിൻവലിച്ചാലും കേസുമായി മുന്നോട്ടുപോകുമെന്നാണ് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നത്.

നടിയുടെ പരാതിയിൽ അഭിനേതാക്കളായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങി ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇതിൽ കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News