തൃശൂരില്‍ കൊടി തോരണത്തിന്‍റെ കയർ കഴുത്തിൽ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്ക്

കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടി തോരണമാണ് പൊട്ടി വീണത്

Update: 2022-12-20 07:24 GMT

തൃശൂര്‍: തൃശൂർ അയ്യന്തോളിൽ കൊടി തോരണത്തിന്‍റെ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയായ അഭിഭാഷകക്ക്‌ പരിക്കേറ്റു. കിസാൻ സഭയുടെ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച കൊടി തോരണമാണ് പൊട്ടി വീണത് .

തൃശൂർ കേച്ചേരി സ്വദേശിയായ അഭിഭാഷക കുക്കു ദേവകി സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് കഴുത്തിൽ തോരണം കുടുങ്ങിയത്. വേഗം കുറവായതിനാൽ വാഹനം പെട്ടെന്ന് നിർത്താൻ കഴിഞ്ഞു. അതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ കഴുത്തിന് പരിക്കേറ്റു . ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തോരണം അഴിക്കാത്തതിന് എതിരെ കലക്ടർക്കും പൊലിസിനും കുക്കു പരാതി നൽകി . കിസാൻ സഭ ദേശീയ സമ്മേളനം കഴിഞ്ഞ ദിവസമാണ് തൃശൂരിൽ സമാപിച്ചത്. സമ്മേളനം കഴിഞ്ഞിട്ടും കൊടി തോരണങ്ങൾ അഴിച്ചുമാറ്റിയിരുന്നില്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News