കാമുകനുമായി സംസാരിച്ച ശേഷം പെൺകുട്ടി തൂങ്ങി മരിച്ചു

ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2022-01-18 00:58 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം പട്ടാഴിയിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തു. കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ വീടിനുളളിൽ തൂങ്ങുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.പട്ടാഴി സ്വദേശി അജി- ലതിക ദമ്പതികളുടെ മകൾ അഞ്ജലിയാണ് ആത്മഹത്യ ചെയ്തത്.

കലയപുരം സ്വദേശിയായ യുവാവുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചിരുന്നു. ഇന്നലെ രാവിലെ യുവാവുമായി ഒരു മണിക്കൂറിലധികം ഫോണിൽ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാൾ കഴുത്തിൽ കെട്ടി തൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് സഹോദരൻ ആദിത്യൻ ഓടിവന്ന് ഷാൾ അറുത്തിട്ട് അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ മാതാവ് ജോലിക്ക് പോയതായിരുന്നു. പിതാവ് അജി നേരത്തെ മരണപ്പെട്ടിരുന്നു.

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണങ്ങൾക്കായി യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News