നിർമിത ബുദ്ധിയുടെ സാധ്യതകൾ തേടി അന്താരാഷ്ട്ര സമ്മേളനം;പങ്കാളികളായി മീഡിയവൺ പ്രതിനിധികളും
കൊളംബോയിലെ ഗലാ ഫേസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയവണിനെ പ്രതിനിധീകരിച്ച് സിഇഒ മുഷ്താഖ് അഹമദ്, മാനേജിങ് എഡിറ്റർ സി.ദാവൂദ് എന്നിവർ പങ്കെടുത്തു
കൊളംബോ: 'ഹരിത ഊർജം, ഭക്ഷ്യ സുരക്ഷ, സൈബർ സുരക്ഷ എന്നിവയിൽ നിർമിത ബുദ്ധിയുടെ പ്രയോജന സാധ്യതകൾ' എന്ന വിഷയത്തിൽ ഗ്ലോബൽ ഡയലോഗ് ഫോറം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. സെപ്തംബർ 20ന് കൊളംബോയിലെ ഗലാ ഫേസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മീഡിയവണിനെ പ്രതിനിധീകരിച്ച് സിഇഒ മുഷ്താഖ് അഹമദ്, മാനേജിങ് എഡിറ്റർ സി.ദാവൂദ് എന്നിവർ പങ്കെടുത്തു. Leveraging AI for Proactive Cybersecurity in Green Finance and Critical Infrastructure എന്ന വിഷയത്തിൽ മുഷ്താഖ് അഹമദ് പ്രബന്ധം അവതരിപ്പിച്ചു. Reviving North-South Dialogue for transition to Clean Energy and Global Food and Water Security, Legal Boundaries എന്ന വിഷയത്തിൽ നടന്ന പാനൽ ഡിബേറ്റിൽ സി.ദാവൂദ് പങ്കെടുത്തു.
ഇന്തോനേഷ്യൻ എയർഫോഴ്സ് ഫസ്റ്റ് എയർ മാർഷലും പ്രതിരോധ മേഖലയിലെ നിർമിത ബുദ്ധി വിദഗ്ദനുമായ അർവിൻസുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീലങ്കൻ ഡിജിറ്റൽ എക്കണോമി ഡെപ്യൂട്ടി മിനിസ്റ്റർ എറംഗ വീരരത്നെ മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ ഡയലോഗ് ഫോറം ചെയർമാൻ മോസസ് മനോഹരൻ അധ്യക്ഷത വഹിച്ചു.
AI in fossil fuel transition to green energy economy, Hydrogen, solar and wind –powered sustainable societies, Using Al in building sustainable societies, Cyber Security networks to protect Al led initiatives തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോയമ്പത്തൂർ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതാ ലക്ഷ്മി വെല്ലിങ്കിരി, ഡൽഹി ജാമിഅ മില്ലിയയിലെ എൻവയോൺമെൻ്റ് സയൻസ് വിഭാഗം മേധാവി ഡോ. സിറാജുദ്ദീൻ അഹമ്മദ്, ഇന്ത്യൻ ആർമിയിലെ റിട്ടയേർഡ് ലഫ്റ്റനൻ്റ് ജനറൽ അരുൺ സാഹ്നി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.