കരിപ്പൂരിൽ നിന്ന് സലാലയിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു

യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് പുറപ്പെടൽ അനിശ്ചിതത്വത്തിലായത്

Update: 2022-10-04 09:37 GMT

മലപ്പുറം: കരിപ്പൂരിൽ നിന്ന് സലാല യിലേക്കുള്ള എയർ ഇന്ത്യവിമാനം വൈകുന്നു. 10:40 ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം ഇനിയും പുറപ്പെട്ടില്ല. യാത്രക്കാരെ വിമാനത്തിൽ കയറ്റിയ ശേഷമാണ് പുറപ്പെടൽ അനിശ്ചിതത്വത്തിലായത്.

ഒരു മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാർ വിമാനം പുറപ്പെടാത്തതിന്‍റെ കാരണമന്വേഷിച്ചപ്പോഴായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഈ വിമാനം മുംബൈയിലേക്ക് പോകുമെന്നും അവിടെ നിന്നും മറ്റൊരു വിമാനത്തില്‍  യാത്രക്കാരെ സലാലയിലേക്ക് എത്തിക്കാമെന്നും അധികൃതർ പറഞ്ഞു. എന്നാല്‍ സാങ്കേതിക തകരാറുള്ള വിമാനം എങ്ങനെയാണ് മുംബൈ വരെ പോകുന്നതെന്നും അതിന് തയ്യാറല്ല എന്നുമാണ് ചില യാത്രക്കാർ പറയുന്നത്.

Advertising
Advertising

എന്നാൽ വൈകിട്ട് ഏഴ് മണിക്ക് കരിപ്പൂരിൽ നിന്നും സലാലയിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ യാത്രക്കാരെ അയക്കാൻ വിമാന കമ്പനി തീരുമനമെടുത്തു. ഏഴ് മണിക്ക് വിമാനം പുറപ്പെടുന്നത് വരെ യാത്രക്കാർക്കാവശ്യമായ ഭക്ഷണവും വിശ്രമസ്ഥലവും കമ്പനി അധികൃതർ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News