വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബോംബ് വെക്കുമെന്ന് ഭീഷണി; അന്വേഷണം തെലങ്കാനയിലേക്ക്
തെലുങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു
Update: 2025-02-13 10:07 GMT
തിരുവനന്തപുരം: വിമാനത്താവളങ്ങളിലും, റെയിൽവേ സ്റ്റേഷനിലും ബോംബ് വെക്കുമെന്ന ഭീഷണി സന്ദേശം അയച്ച കേസിൽ അന്വേഷണം തെലങ്കാനയിലേക്ക്. ഇന്നലെ രാത്രിയാണ് പൊലീസിൻ്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളും, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനും ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി.
തെലുങ്കാനയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് സൈബർ സെൽ സ്ഥിരീകരിച്ചു. വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്തിയിരുന്നില്ല. വ്യാജ സന്ദേശം അയച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ കണ്ടെത്താനായി ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ തെലുങ്കാനയിലേക്ക് തിരിച്ചു.