കെ.സുരേന്ദ്രന്റെ പ്രസ്താവന കേരളത്തോടുള്ള വെല്ലുവിളി: എഐഎസ്എഫ്

പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റി വിദ്യാർഥി മനസ്സുകളിൽ വർഗീയത പടർത്തുവാനുള്ള ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും എഐഎസ്എഫ് നേതാക്കൾ പറഞ്ഞു

Update: 2025-10-25 16:47 GMT

തിരുവനന്തപുരം: കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഹെഡ്‌ഗേവാറിനെയും സവർക്കറിനെയും കുറിച്ച് പഠിപ്പിക്കുമെന്ന ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ പ്രസ്താവന പുരോഗമന കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കേണ്ട സിലബസിനെ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് കൃത്യമായ ധാരണയുണ്ടെന്നും ശാഖയിൽ പഠിപ്പിക്കേണ്ടത് സുരേന്ദ്രനും സംഘവും ശാഖയിൽ പഠിപ്പിച്ചാൽ മതിയെന്നും എഐഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.

വിദ്യാർഥി മനസ്സുകളിൽ ചരിത്രബോധം വികലമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചരിത്ര പാഠപുസ്തകങ്ങളിൽ ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റി വിദ്യാർഥി മനസ്സുകളിൽ വർഗീയത പടർത്തുവാനുള്ള ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പാക്കാമെന്ന് സുരേന്ദ്രനും ബിജെപിയും വ്യാമോഹിക്കേണ്ടെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ.അധിൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News