'ശിക്ഷണമല്ല അടിമത്തം പഠിപ്പിക്കുന്നു'; വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചത് പ്രതിഷേധാർഹം: എഐഎസ്എഫ്

വിദ്യാർഥികളെ സംഘ്പരിവാർ ചിന്താപദ്ധതികൾക്കനുസരിച്ചുള്ള സൈന്യമായി തീർക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എഐഎസ്എഫ് നേതാക്കൾ പറഞ്ഞു.

Update: 2025-07-12 09:26 GMT

തിരുവനന്തപുരം: കാസർകോട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലും മാവേലിക്കരയിലെ വിദ്യാധിരാജ സെൻട്രൽ സ്‌കൂളിലും വിദ്യാർഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയത് ദുരഭിമാനകരവും വിദ്യാഭ്യാസരംഗത്തെ ഫാഷിസ്‌റ് കയറിവരവിന്റെ തെളിവുമാണെന്ന് എഐഎസ്എഫ്. അധ്യാപകർ വിദ്യാർഥികളുടെ ബൗദ്ധിക വളർച്ചക്ക് നേതൃത്വം നൽകേണ്ടതിനുപകരം, അവരെ അടിമ മനസ്സുള്ളവരാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ രാജ്യത്തിന്റെ ഭാവിയെ തന്നെ വെല്ലുവിളിക്കുന്നതാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ ദൈവികാരാധനയുടെയോ വ്യക്തിപരമായ ആരാധനാനിരീക്ഷണത്തിന്റെയോ സ്ഥലമല്ല. വിദ്യാർഥികളെ സംഘ്പരിവാർ ചിന്താപദ്ധതികൾക്കനുസരിച്ചുള്ള സൈന്യമായി തീർക്കാനുള്ള നീക്കങ്ങളിൽ ശക്തമായി പ്രതിഷേധിക്കുന്നു. വിദ്യാർഥികളുടെ സ്വതന്ത്ര ചിന്ത്ക്കും മാനസികാധികാരത്തിനും നേരെയുള്ള അക്രമമാണ് ഇത്തരം ഒറ്റപ്പെട്ട സഭവങ്ങൾ. ഫാഷിസ്‌റ് പ്രവണതകൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയും, വിദ്യാലയങ്ങളിൽ മതേതരവും ശാസ്ത്രീയവുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് ചെയ്യേണ്ടത് എന്നും എഐഎസ എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ.അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News