കെ റെയിൽ പദ്ധതിയെക്കുറിച്ച് സമഗ്രമായ പഠനം വേണം; ഡിവൈഎഫ്‌ഐ നിലപാടുകളുടെ പേരിൽ അപഹാസ്യരായെന്നും എഐവൈഎഫ്

മാവോയിസ്റ്റുകളെ വേട്ടയാടാൻ എന്ന പേരിൽ സംസ്ഥാനത്ത് യുഎപിഎ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടി പൈശാചികമാണ്.

Update: 2021-12-03 10:51 GMT
Advertising

എഐവൈഎഫ് പ്രവർത്തന റിപ്പോർട്ടിൽ സർക്കാരിനും ഡിവൈഎഫ്‌ഐക്കും വിമർശനം. മാവോയിസ്റ്റുകളെ വേട്ടയാടാൻ എന്ന പേരിൽ സംസ്ഥാനത്ത് യുഎപിഎ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പൊലീസ് നടപടി പൈശാചികമാണ്. മാവോയിസ്റ്റുകൾക്ക് വിധി നിശ്ചയിക്കേണ്ടത് തോക്കിൻ കുഴലിലൂടെ അല്ല. മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും റിപ്പോർട്ട് പറയുന്നു.

കെ റെയിൽ പദ്ധതിക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. പരിസ്ഥിതിയെ തകർക്കുന്ന വികസനം വേണ്ട. കെ റെയിൽ പദ്ധതിയെക്കുറിച്ച് ശാസ്ത്രീയവും സമഗ്രവുമായ പഠനം നടത്തണം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാവണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐക്കെതിരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. നിലപാടുകളുടെ പേരിൽ പൊതുസമൂഹത്തിൽ ഡിവൈഎഫ്‌ഐ അപഹാസ്യരായെന്ന് പ്രവർത്തന റിപ്പോർട്ട് പറയുന്നു. പരസ്പര സഹകരണത്തിന്റെ വഴിയടക്കാനാണ് ഡിവൈഎഫ്‌ഐ ശ്രമിക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News