മാസപ്പടി വിവാദം; കുഴൽനാടൻ മാപ്പ് പറയണമെന്ന് എ.കെ ബാലൻ, ജനം തീരുമാനിക്കട്ടെയെന്ന് കുഴൽനാടൻ

പ്രതിപക്ഷത്തിനും നേതാക്കൾക്കും രാവിലെ എഴുന്നേൽക്കുന്നത് മുതൽ ആരോപണങ്ങൾ ഉന്നയിക്കലാണ് പണിയെന്നും എ.കെ ബാലൻ

Update: 2023-10-22 06:27 GMT

മാസപ്പടി വിവാദത്തിൽ മുഖമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ വീണ നികുതിയടച്ചിട്ടുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും വീണയെ പ്രതിക്കൂട്ടിൽ നിർത്തിയതിന് മാത്യു മാപ്പ് പറയണമെന്നും ബാലൻ പാലക്കാട്ട് ആവശ്യപ്പെട്ടു.

"ഐജിഎസ്ടി അടച്ചെന്ന് വീണാ വിജയൻ നേരത്തെ വ്യക്തമാക്കിയതാണ്. വീണയുടെ കമ്പനി മതിയായ സേവനം നൽകിയിട്ടില്ല എന്ന് ആരാണ് പറയേണ്ടത്. സിഎംആർഎൽ നൽകിയ അഫിഡവിറ്റ് തന്റെ കയ്യിലുണ്ട്. ആവശ്യപ്പെട്ട സേവനം ലഭിച്ചിട്ടുണ്ട് എന്ന് സിഎംആർഎൽ വ്യക്തമാക്കിയതാണ്. ഇൻകംടാക്‌സ് എന്ന ഏജൻസിക്ക് കക്ഷിയുടെ അച്ഛനെ കുറിച്ച് പരാമർശം നടത്താൻ എന്താണവകാശം.

Advertising
Advertising

കുഴൽനാടനോട് ഞാൻ ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. പൊതുപ്രവർത്തനം തുടരാനാണ് ഉദ്ദേശമെങ്കിൽ മാത്യു മാപ്പ് പറയുന്നതാണ് നല്ലത്. അതിന് മാധ്യമങ്ങളും സമ്മർദം ചെലുത്തണം. പ്രതിപക്ഷത്തിനും നേതാക്കൾക്കും രാവിലെ എഴുന്നേൽക്കുന്നത് മുതൽ ആരോപണങ്ങൾ ഉന്നയിക്കലാണ് പണി. അത് മാധ്യമങ്ങൾ ഏറ്റെടുക്കും. ദേവഗൗഡ പ്രസ്താവന തിരുത്തിയിട്ടും മാധ്യമങ്ങൾ വ്യാജപ്രചരണം തുടർന്നു. മാധ്യമങ്ങൾ ഈ പരിപാടി നിർത്തണം". എകെ ബാലൻ പറഞ്ഞു.

Full View

അതേസമയം വീണയ്‌ക്കെതിരായ ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നാണ് മാത്യു കുഴൽനാടൻ എം.എൽ.എ പ്രതികരിച്ചത്. താൻ ഉടൻ തന്നെ വിശദമായ മറുപടി നൽകുമെന്നും അത് കേട്ട ശേഷം മാപ്പ് പറയണോ വേണ്ടയോ എന്ന് പൊതുസമൂഹം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദത്തിൽ പ്രധാനമായും രണ്ട് ആരോപണങ്ങളാണ് ഉയർന്നു വന്നത്. വീണാ വിജയന്റെ എക്‌സാലോജിക് എന്ന കമ്പനിക്ക് ഒരു ജോലിയും ചെയ്യാതെയാണ് സിഎംആർഎൽ പണം നൽകിയിരിക്കുന്നതെന്നതായിരുന്നു ഇതിൽ ആദ്യത്തേത്. തുടർന്ന് ഇതിന് ഐജിഎസ്ടി അടച്ചിട്ടുണ്ടോ എന്ന ചോദ്യം മാത്യു കുഴൽനാടൻ ഉന്നയിച്ചു. ഇതിൽ ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന സർക്കാർ വാദത്തിന് എപ്പോൾ, എത്ര രൂപ അടച്ചു എന്ന ഉത്തരമില്ല. അത് നികുതിദായകന്റെ സ്വകാര്യതയാണ് എന്നാണ് വിവരാവകാശ നിയമം ഉന്നയിച്ച് ധനവകുപ്പ് മാത്യു കുഴൽനാടന് നൽകിയ മറുപടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News