വ്യാപാരികൾ പ്രകോപനപരമായ രീതിയിലേക്ക് പോകരുതെന്ന് എ.കെ. ശശീന്ദ്രൻ

വ്യാപാര വ്യവസായി ഏകോപനസമിതിയെ കൂടാതെ ഇടത് അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതിയും സംസ്ഥാനത്തുടനീളം പ്രതിഷേധ രംഗത്തുണ്ട്.

Update: 2021-07-14 06:27 GMT
Editor : Nidhin | By : Web Desk
Advertising

കോഴിക്കോട്ടെ വ്യാപാരികളുമായി കളക്ടർ ചർച്ച നടത്തും. മന്ത്രി എ.കെ. ശശീന്ദ്രനും ചർച്ചയിൽ പങ്കെടുക്കും. വ്യാപാരികൾ പ്രകോപനപരമായ രീതിയിലേക്ക് പോകരുതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു.

കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ മിഠായി തെരുവിൽ പ്രതിഷേധിക്കുകയാണ്. 12 മണിക്കാണ് കളക്ടറുടെ ചേമ്പറിൽ വ്യാപാരികളുമായി ചർച്ച നടക്കുക. നാളെ മുതൽ എല്ലാ കടകളും തുറക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചർച്ച. അതേസമയം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപാരികൾ സമരം ചെയ്യുകയാണ്.

വ്യാപാര വ്യവസായി ഏകോപനസമിതിയെ കൂടാതെ ഇടത് അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതിയും പ്രതിഷേധ രംഗത്തുണ്ട്. ആഴ്ചയിൽ എല്ലാദിവസവും തുറക്കാനുള്ള അനുമതി ഉണ്ടായിരിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റുകൾക്ക് മുമ്പിലും തദ്ദേശ സ്ഥാപനങ്ങൾക്ക മുമ്പിലുമാണ് സമരം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ പ്രതികരണമാണ് വ്യാപാരികളെ കൂടുതൽ രൂക്ഷമായ പ്രതികരണത്തിലേക്ക് നയിച്ചത്. ടിപിആർ അടിസ്ഥാനമാക്കി ഒരു പ്രദേശം ഒന്നടങ്കം അടച്ചിടുന്നതിന് പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇടവിട്ട ദിവസങ്ങളിൽ തുറക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ വലിയ തിരക്ക് ഉണ്ടാകുന്നെന്നും ഇത് അശാസ്്ത്രീയമാണെന്നും വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി വ്യാപാരികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News