''തരത്തിൽ പോയി കളിക്ക് മക്കളെ''; കൊടിസുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി

''ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, ഇത് ആള് വേറെയാണ് ''

Update: 2021-08-24 15:16 GMT

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടിസുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി. ''ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്ക് ചോദിക്കുന്നവൻ, വർഗീയ വാദികളുടെ ബോംബിനെയും കഠാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. തരത്തിൽ പോയി കളിക്ക് മക്കളെ''- ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു. കൊടിസുനിയുടെ ചിത്രത്തോടെയായിരുന്നു ആകാശിന്റെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

Advertising
Advertising

നാല് തോക്കിന്റെയും പത്ത്‌ വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം.. ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, വർഗീയ വാദികളുടെ ബോംബിനെയും കഠാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ.. തരത്തിൽ പോയി കളിക്ക് മക്കളെ.. 



Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News