തൊടുപുഴയിൽ എൻജിനീയറിങ് കോളജ് വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ

അൽ അസ്ഹർ എൻജിനീയറിങ് കോളജ് വിദ്യാർഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2023-06-07 07:05 GMT
Advertising

ഇടുക്കി: എൻജിനീയറിങ് കോളജ് വിദ്യാർഥിയെ സ്വകാരൃ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ അസ്ഹർ കോളജിലെ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയും കൊല്ലം പത്തനാപുരം സ്വദേശിയുമായ എ.ആർ അരുൺരാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് അരുൺരാജ് ഇന്നലെ രാത്രി 11 മണിക്ക് സേഷ്യൽ മീഡിയയിൽ പോസിറ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോള്‍ അരുൺ രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കുറച്ചുനാളായി അരുൺരാജിന് മാനസിക സമ്മർദമുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ ആരംഭിച്ചു. മികച്ച വിദ്യാർത്ഥിയായിരുന്നു അരുൺ രാജെന്നും ജീവനൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും കോളജ് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News