കള്ളനോട്ട് കേസിൽ ആലപ്പുഴയിലെ കൃഷി ഓഫീസർ അറസ്റ്റിൽ
ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോൾ ആണ് അറസ്റ്റിലായത്.
Update: 2023-03-09 08:56 GMT
ജിഷ മോൾ
ആലപ്പുഴ: കള്ളനോട്ട് കേസിൽ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസർ എം.ജിഷമോളെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകൾ കണ്ട് മാനേജർക്ക് സംശയം തോന്നുകയായിരുന്നു.
അന്വേഷണത്തിൽ ജിഷമോളുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് ജിഷയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് പൊലീസ് വിവരം ലഭിച്ചിട്ടുണ്ട്. മറ്റു പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.