ഭാര്യയെ ഒഴിവാക്കാൻ ആഭിചാരക്രിയ, ഗാർഹിക പീഡനം: ആലപ്പുഴ സിപിഎമ്മിൽ ഇന്ന് ചർച്ച

ചേർത്തല പള്ളിപ്പുറം പള്ളിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദവും ചർച്ചയാവും

Update: 2023-03-04 04:23 GMT

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ പുതിയ വിവാദങ്ങൾ ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ ചർച്ചയാകും. ചേർത്തല പള്ളിപ്പുറം പള്ളിയുമായി ബന്ധപ്പെട്ട കമ്മീഷൻ വിവാദവും, കായംകുളത്തെ ഗാർഹിക പീഡന പരാതിയുമാണ് ചർച്ചയാവുക.

വസ്തുതർക്കം പരിഹരിക്കാൻ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ശ്യാം കുമാർ , കമ്മീഷൻ ആവശ്യപ്പെട്ടെന്ന് പള്ളിപ്പുറം സെന്റ് മേരീസ് പള്ളി ഭാരവാഹികൾ ആരോപിച്ചിരുന്നു. പരാതി പരിശോധിക്കാൻ രണ്ടംഗ അന്വേഷണ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. കായംകുളത്തെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരായ ഗാർഹിക പീഡന പരാതിയും പാർട്ടിക്ക് മുന്നിലുണ്ട്. ഭാര്യയെ ഒഴിവാക്കാൻ യുവനേതാവ് ആഭിചാര ക്രിയ നടത്തിയെന്ന പരാതിയും സെക്രട്ടേറിയേറ്റിൽ ചർച്ചയാകും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News