ആലത്തൂർ എംപിയുടെ ബന്ധു ചേലക്കര ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവം; സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത്

ഔദ്യോഗികമായി പരാതി നൽകുന്ന കാര്യവും ശബ്ദരേഖയിലുണ്ട്

Update: 2025-07-12 06:59 GMT
Editor : Jaisy Thomas | By : Web Desk

പാലക്കാട്: ആലത്തൂർ എംപി കെ. രാധാകൃഷ്ണന്‍റെ ബന്ധു ആശുപത്രി ജീവനക്കാരെ മർദിച്ച സംഭവത്തിൽ മർദനം സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത്. രണ്ട് ആശുപത്രി ജീവനക്കാരെ മർദിച്ചുവെന്ന് ചേലക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ചേലക്കര പൊലീസിനു നൽകിയ പരാതി പിൻവലിക്കപ്പെട്ടതിന്  പിന്നിൽ ഉന്നത ഇടപെടൽ എന്നാണ് ആരോപണം.

രണ്ട് ആശുപത്രി ജീവനക്കാർക്ക് മർദനമേറ്റുമെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നു എന്നുമാണ് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ പറയുന്നത്. എന്നാൽ മർദനത്തിൽ ഇപ്പോൾ കേസും ഇല്ല പരാതിയുമില്ല.

Advertising
Advertising

വ്യാഴാഴ്ചയാണ് ചേലക്കര താലൂക്ക് ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തെ ചൊല്ലി ജീവനക്കാരും കെ. രാധാകൃഷ്ണന്‍റെ ബന്ധു രമേഷും തമ്മിൽ തർക്കം ഉണ്ടായത്. തർക്കത്തെ തുടർന്ന് രമേശും സുഹൃത്തുക്കളും ജീവനക്കാരെ മർദിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും സിപിഎമ്മിന്‍റെ ഉന്നത ഇടപെടൽ മൂലം പരാതി ഒതുക്കി തീർത്തതാണെന്നാണ് ആരോപണം.

മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചേലക്കര പൊലീസ് അനങ്ങിയിട്ടില്ല. അധികാര ദുർവിനിയോഗത്തിലൂടെ പ്രശ്നം ഒതുക്കി തീർക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ. സംഭവത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസുമം ബിജെപിയും.Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News