"എല്ലാ ഉച്ചഭാഷിണികളും കാമറകളും എനിക്കുനേരെ തിരിച്ചവരാണ് ഡൽഹിയിലുള്ളത്"; രാഹുൽ ഗാന്ധി

''എല്ലാ കാലവും സത്യം തുറന്ന് പറയാൻ താൻ ശ്രമിച്ചിട്ടുണ്ട്. അത് ചിലപ്പോഴൊക്കെ തന്നെ അപകടത്തിൽപ്പെടുത്തിയിട്ടുമുണ്ട്''

Update: 2023-12-01 08:21 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എല്ലാ ഉച്ച ഭാഷിണികളും ക്യാമറകളും തനിക്ക് നേരെ തിരിച്ചു വെച്ചിരിക്കുന്ന ഭരണാധികാരികളാണ് ഡൽഹിയിൽ ഉള്ളതെന്ന് രാഹുൽ ഗാന്ധി. എല്ലാ കാലവും സത്യം തുറന്ന് പറയാൻ താൻ ശ്രമിച്ചിട്ടുണ്ട്. അത് ചിലപ്പോഴൊക്കെ തന്നെ അപകടത്തിൽപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും തന്നെ സ്നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളോട് സത്യം പറയേണ്ട ബാധ്യത തനിക്ക് ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതായി എറണാകുളം ഡി സി സി പ്രസിഡന്റ്. നേരത്തെ നൽകിയ അനുമതി പിൻവലിക്കുകയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മഹിളാ കോൺ നേതൃസമ്മേളനത്തിൽ പങ്കെടുക്കാനായാണ് രാഹുൽ കൊച്ചിയിൽ എത്തുന്നത്. ശേഷം രാഹുൽ നെടുമ്പാശേരിയിൽ ഇറങ്ങി. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News