ആലുവ കൊലപാതകം: പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

ജനരോഷത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയിലാകും തെളിവെടുപ്പ് നടത്തുക

Update: 2023-08-03 00:42 GMT
Editor : ലിസി. പി | By : Web Desk

ആലുവ: ആലുവയിൽ അഞ്ചു വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലമിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൊലപാതകം നടന്ന ആലുവ മാർക്കറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. പ്രതിക്കെതിരെ ജനരോഷത്തിന് സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷ ഒരുക്കിയ ശേഷമാകും തെളിവെടുപ്പ്.

പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം, കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലാണ് തുടരുന്നത്. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷമാകും ബിഹാർ, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജതമാക്കുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News